ന്യൂഡൽഹി: കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ചോപ്പർ ഡീലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മേഖലയിലെ സൈനിക ഇടപാടുകളിൽ നടന്നിട്ടുള്ള അഴിമതികളെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ചില കോൺഗ്രസ് നേതാക്കളെയാണ് ഓർമ്മ വരികയെന്നും കോൺഗ്രസ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒരു കരാറും യുപിഎ ഭരണകാലത്തുണ്ടായിട്ടില്ലെന്നും രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ജീപ്പ് അഴിമതി മുതൽ മുങ്ങിക്കപ്പൽ അഴിമതി വരെ കോൺഗ്രസ് നേതാക്കൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ചോപ്പർ കേസിലെ പ്രധാന പ്രതികളെന്ന് ആരോപിക്കപ്പെട്ടിട്ടുള്ളത് മുതിർന്ന കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, അഹമ്മദ് പട്ടേൽ, കമൽ നാഥിന്റെ അനന്തരവൻ റതുൽ പുരി ഉൾപ്പെടെയുള്ളവരാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ രൂക്ഷവിമർശനം. കേസിലെ പ്രധാന പ്രതിയായ രാജീവ് സക്‌സേനയാണ് ഈ കോൺഗ്രസ് നേതാക്കൾക്കെല്ലാം കേസിൽ പങ്കുണ്ടെന്ന് എൻഫോഴ്‌സ്മെന്റിനു മൊഴി നൽകിയത്.
Discussion about this post