പാരീസ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾ ക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി ഫ്രാൻസ്. തുർക്കി, പാകിസ്ഥാൻ, ഖത്തർ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ ഭീകരരെ സഹായിക്കുന്നുണ്ടെന്നും ഇവർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നുമാണ് ഫ്രാൻസ് ആവശ്യപ്പെടുന്നത്.
യൂറോപ്പിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇത് അനിവാര്യമാണെന്നും ഫ്രാൻസ് ചൂണ്ടിക്കാട്ടി. ശക്തമായ സാമ്പത്തിക വ്യാപാര ഉപരോധങ്ങൾ രാഷ്ട്രങ്ങൾക്കും ഏർപ്പെടുത്തണമെന്നാണ് ഫ്രാൻസ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. യൂറോപ്യൻ പാർലമെന്റിലേക്കുള്ള ഫ്രഞ്ച് അംഗം ജോർദാൻ ബാർഡെല്ലയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഫ്രാൻസും ഇസ്ലാമിക രാഷ്ട്രങ്ങളും തമ്മിലുള്ള സ്പർദ്ധ വർദ്ധിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരാവശ്യവുമായി പാർലമെന്റ് അംഗം രംഗപ്രവേശം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ 16-ന് നടന്ന ചരിത്ര അധ്യാപകനായ സാമുവൽ പാറ്റിയുടെ കൊലപാതകത്തോടെ മതമൗലികവാദികളോടുള്ള നയം ഫ്രാൻസ് കർക്കശമാക്കിയിരിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് മാക്രോൺ സർക്കാർ സ്വീകരിക്കുന്നത്.
Discussion about this post