സിഡ്‌നി: ഓസ്‌ട്രേലിയൻ സൈനികൻ ഒരു കുഞ്ഞിനെ കൊലപ്പെടുത്തുന്ന വ്യാജചിത്രം പുറത്തുവിട്ട് ചൈന. ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവായ ഷാവോ ലിജിയനാണ് ഇത്തരത്തിൽ സൈനികൻ അഫ്ഗാനിലെ ഒരു കുഞ്ഞിനെ കൊലപ്പെടുത്തുകയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രം പുറത്തു വിട്ടത്.
സംഭവത്തിൽ ചൈന മാപ്പപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രംഗത്തുവന്നിട്ടുണ്ട്. “ഇത് തീർത്തും പ്രകോപനപരമാണ്, ഒരു കാരണവശാലും ഈ പ്രവർത്തിയെ ന്യായീകരിക്കാനാവില്ല”- മോറിസൺ പറഞ്ഞു. മാത്രമല്ല, ഷാവോ ലിജിയൻ പങ്കുവെച്ച ചിത്രം നീക്കം ചെയ്യണമെന്ന് അദ്ദേഹം ട്വിറ്ററിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരെ ചൈന നടത്തുന്നത് തികച്ചും തെറ്റായ, അപകീർത്തികരമായ പ്രചാരണമാണെന്നും തങ്ങളുടെ സൈനികരെ അപമാനിച്ചുകൊണ്ട് വ്യാജചിത്രങ്ങളാണ് ചൈന ട്വിറ്ററിൽ പ്രചരിപ്പിക്കുന്നതെന്നും സ്കോട്ട് മോറിസൺ കൂട്ടിച്ചേർത്തു.
Discussion about this post