തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് നൽകിയ വിശീദകരണം പരിശോധിച്ച് നടപടിയെടുക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭ എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിയമസഭയിൽ വച്ച ശേഷം മാത്രം പുറത്തു വിടേണ്ട സിഎജി റിപ്പോർട്ടിലെ വിശദാംശങ്ങളാണ് കിഫ്ബിക്കെതിരായ പരാമർശത്തിന്റെ പേരിൽ ധനമന്ത്രി വാർത്താസമ്മേളനം വിളിച്ച് പുറത്തറിയിച്ചത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ ഇത്തരത്തിൽ ഒരു നടപടി ഉണ്ടാകുന്നത്. സി എ ജി റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപ്പെട്ട് വിഡി സതീശൻ എംഎൽഎ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ധനമന്ത്രിയിൽ നിന്നും വിശദീകരണം ആരാഞ്ഞിരുന്നു.
അതേസമയം ബാഹ്യസമ്മർദ്ദങ്ങൾക്ക് വിധേയമായാണ് സ്പീക്കർ പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post