ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് തടസ്സ ഹർജിയുമായി സുപ്രീംകോടതിയിൽ. തന്റെ ഭാഗം കേൾക്കാതെ വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചിട്ടുള്ളത്.
വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ദിലീപിനു പുറമെ കേസിലെ നാലാം പ്രതിയായ വി.പി വിജീഷും തടസ്സഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിനു വേണ്ടി മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്തഗിയായിരിക്കും ഹാജരാവുക. ക്രിസ്മസ് അവധിക്കു മുമ്പ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.
വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിൽ, വിചാരണ നടപടികൾ ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post