സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടി ട്വന്റി പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് സിഡ്നിയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40നാണ് മത്സരം തുടങ്ങുക.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യത്തെത് ഇന്ത്യ ജയിച്ചിരുന്നു. 11 റണ്‍സിനായിരുന്നു വിജയം.
പരുക്കേറ്റ രവീന്ദ്ര ജഡേജ ഇന്ന് കളത്തിലിറങ്ങില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. അതേസമയം, ജസ്പ്രിത് ബുംറ കളിക്കാന്‍ സാധ്യതയുണ്ട്. ബുംറ വന്നാല്‍ ബൗളിംഗ് അറ്റാക്ക് കൂടുതല്‍ ശക്തമാകും.
കഴിഞ്ഞ 10 ടി ട്വന്റി മത്സരങ്ങളിലും തോറ്റിട്ടില്ലെന്നത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം പകരുന്ന ഘടകമാണ്. ജഡേജക്ക് പകരം യുസ്വേന്ദ്ര ചഹലായിരിക്കും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക. ഓസീസിനെയും പരുക്ക് അലട്ടുന്നുണ്ട്. നായകന് ആരോണ്‍ ഫിഞ്ച് പരുക്കിന്റെ പിടിയിലാണ്. സ്പിന്നര്‍ നേതല്‍ ലയണ്‍ ഇന്നിറങ്ങിയേക്കുമെന്ന് സൂചനയുണ്ട്.
Discussion about this post