ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കുന്നതിന് ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി അമേരിക്കയും ബ്രിട്ടനുമടക്കം പന്ത്രണ്ടോളം രാജ്യങ്ങൾ. ഒക്ടോബർ 6 ന് യുഎൻ ജനറൽ അസംബ്ലിയിൽ ജർമനിയുടെ യുഎൻ അംബാസിഡർ ക്രിസ്റ്റഫ് ഹ്യൂസ്ഗെൻ ചൈനയിലെ ഷിൻജിയാങിലുള്ള ഉയ്ഗുർ മുസ്ലീങ്ങളുടെ കാര്യത്തിൽ ജർമ്മനിയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശങ്കയുണ്ടെന്ന് അറിയിച്ചിരുന്നു.
ഷിൻജിയാങിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അന്ന് ക്രിസ്റ്റഫ് ഹ്യൂസ്ഗെൻ പറഞ്ഞു. ഇതിനുപിന്നാലെയാണ് ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കാൻ ചൈനയിൽ സമ്മർദം ചെലുത്തികൊണ്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ രംഗത്തുവന്നത്. ഐക്യരാഷ്ട്ര സംഘടനയിലെ അന്നത്തെ ജർമനിയുടെ പ്രസ്താവനയെ 39 രാജ്യങ്ങളാണ് പിന്തുണച്ചത്. ഇതിൽ യൂറോപ്യൻ യൂണിയനിലെ ഭൂരിഭാഗം അംഗങ്ങളും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം, ചൈനയിൽ ഉയ്ഗുർ മുസ്ലീമുകളെക്കൊണ്ട് നിർബന്ധിതമായി പന്നിയിറച്ചി കഴിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോ.സൈറാഗുൽ സൗട്ബെ രംഗത്തുവന്നിരുന്നു. ഉയ്ഗുർ മുസ്ലീമുകൾക്കായി സർക്കാർ നടത്തുന്ന “പുനർ വിദ്യാഭ്യാസ” ക്യാമ്പുകളിലും ക്രൂരമായ പീഡനങ്ങളാണ് നടക്കുന്നത്.
Discussion about this post