വാഷിംഗ്ടൺ: ഹോങ്കോംഗ് മാധ്യമ പ്രവർത്തകൻ ജിമ്മി ലായ്ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിച്ച ചൈനീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ചൈനയിൽ നടക്കുന്നത് അധികാര പ്രമത്തതയാണെന്നും മേഖലയിൽ നീതി എന്നത് അന്യമാണെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൈക്ക് പോമ്പിയോ വ്യക്തമാക്കി. ജിമ്മിക്കെതിരായ കരിനിയമം പിൻവലിക്കണമെന്നും അദ്ദേഹത്തിനെതിരായ നടപടികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും പോമ്പിയോ ആവശ്യപ്പെട്ടു.
ഹോങ്കോംഗിൽ ചൈന നടപ്പിലാക്കുന്ന ദേശീയ സുരക്ഷാ നിയമം നീതിയുടെ നേർക്കുള്ള പരിഹാസമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധികാര പ്രമത്തതയെക്കുറിച്ചും സ്വാതന്ത്ര ഭയത്തെക്കുറിച്ചുമുള്ള സത്യം പറഞ്ഞതാണ് ജിമ്മി ലായ് ചെയ്ത കുറ്റമെന്നും പോമ്പിയോ പറഞ്ഞു.
ഹോങ്കോംഗിൽ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ച ആപ്പിൾ ഡെയ്ലി സ്ഥാപകൻ ലായ്ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post