കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. എഫ്ഐആറില്‍ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്‍റെ പേര് ചേര്‍ത്ത് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കിട്ടിയ ശേഷമാകും നടപടി.
ഡിസംബർ നാലാം തീയതിയായിരുന്നു സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെ ഇവർ മരിച്ചിരുന്നു.
ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് അഭിഭാഷകനാണ്. ഇയാളുടെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്ന കുമാരി പതിനായിരം രൂപ അഡ്വാൻസായി വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടതായി ബന്ധുക്കൾ പറയുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇംതിയാസും ഭാര്യയും ഇത് നിഷേധിച്ചിരുന്നു.
Discussion about this post