ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തെ ഇന്ധന കപ്പലിൽ സ്ഫോടനം. സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് കപ്പലിനെ ആക്രമിക്കുകയായിരുന്നുവെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
സ്ഫോടനത്തിൽ കപ്പലിനെ പുറംചട്ട തകർന്നു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രി, സൗദി പ്രാദേശിക സമയം പന്ത്രണ്ടേ മുക്കാലോടെയായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും ജീവഹാനിയും പരിക്കും ഉണ്ടായിട്ടില്ലെന്നും കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.
ഇന്ധനം ഇറക്കുന്നതിനായി കപ്പൽ ടെർമിനലിൽ നങ്കൂരമിട്ട സമയത്തായിരുന്നു ഭീകരാക്രമണമുണ്ടായത്. ഇതേതുടർന്ന് കപ്പലിൽ അഗ്നിബാധയുണ്ടാവുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനാ വിഭാഗം ഫലപ്രദമായി തീയണച്ചതായി മാധ്യമങ്ങൾ സൗദി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ചു കൊണ്ട് വ്യക്തമാക്കി.
Discussion about this post