മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ഇടത് സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ സനൽ കുമാർ ശശിധരൻ. അപകടം നടക്കുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളിലെ രണ്ട് ബൈക്കുകളുടെ ദുരൂഹ സാന്നിദ്ധ്യമാണ് സനൽ കുമാർ ശശിധരൻ ചൂണ്ടിക്കാട്ടുന്നത്.
പ്രദീപിന്റെ സ്കൂട്ടറിന് പിന്നിലും മുന്നിലുമായി മൂന്ന് നാല് ബൈക്കുകൾ വന്ന് സ്ലോ ചെയ്യുന്നതും ലോറി കടന്ന് പൊയ ശേഷം അൽപ സമയം കഴിഞ്ഞ് കടന്നു പോകുന്നതും കാണാം. ഈ ബൈക്കുകൾ ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്തി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാർ ശശിധരൻ ആവശ്യം ഉന്നയിക്കുന്നത്.
ഒരു ബൈക്കിൽ തട്ടാതിരിക്കാൻ ട്രാക്ക് മാറിയപ്പോൾ ശരിയായ ലെയിനിൽ വരികയായിരുന്ന ടിപ്പറിൽ തട്ടി എന്നാണ് പോലീസ് പറയുന്നത് എന്നറിയുന്നു. പ്രദീപിന്റെ ശരീരം റോഡിൽ വീണുകിടന്ന രീതിയിൽ അപകടം സംഭവിച്ചതാണെങ്കിൽ ഓടുന്ന വണ്ടി ടിപ്പറിനടിയിലേക്ക് പൊടുന്നനെ മറിഞ്ഞതാവണം. അതെങ്ങനെ മറിഞ്ഞു എന്നന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
പിന്നിൽ നിന്നിടിച്ചതിന്റെയോ വണ്ടിയില് എവിടെയെങ്കിലും ടിപ്പർ തട്ടിയതിന്റെയൊ ലക്ഷണം വണ്ടിയിലില്ല. വശത്തു നിന്നും സമ്മർദ്ധമുണ്ടായാലേ വാഹനം ഇങനെ മറിയുകയുള്ളു. പക്ഷെ പ്രദീപിന്റെ മരണം ഒരു വെറും അപകടമരണമാണെന്ന് എഴുതിത്തള്ളാനുള്ള എല്ലാ സാധ്യതകളും ലക്ഷണങ്ങളും തെളിഞ്ഞു കാണുന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സംഭവം ശരിയായ രീതിയിൽ കേരളാ പോലീസ് അന്വേഷിക്കുമെന്ന് വിശ്വസിക്കാൻ വയ്യ. അതിന്റെ തെളിവാണ് സംഭവ സ്ഥലം മഹസർ എഴുതുന്നതിനു മുൻപേ കഴുകി വൃത്തിയാക്കിയ നടപടി. സത്യം എഴുതിയാൽ കൊന്നുകളയുന്ന കാലമാണെന്നറിയാം. എന്നാലും ഇത് പറയാതെ വയ്യ. നമ്മെ ഭരിക്കുന്നത് ഒരു മാഫിയയാണ്. എന്ത് ചെയ്യാനും അതിന് കഴിവുണ്ട് എന്ന സ്ഥിതിയിലാണ്. അതിന് കാരണം നമ്മുടെ മൗനമാണ്. കിട്ടുന്ന ഏറ്റവും അടുത്ത അവസരത്തിൽ എനിക്കു നേരെയും അവർ വരും എന്നെനിക്കറിയാം. പക്ഷെ ഇത് മൗനമായിരിക്കേണ്ട അവസരമല്ല. മരിക്കുന്നെങ്കിൽ മരിക്കട്ടെ. പക്ഷെ ഇത് പറയാതിരിക്കാൻ ആവില്ല. പ്രദീപിന്റെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണം. അതിനായി പൊതുജനം ശബ്ദമുയർത്തണം. നമ്മുടെ കേരളം തിരിച്ചുവരാത്ത രീതിയിൽ മാഫിയകളുടെ പിടിയിൽ പെടാതിരിക്കണമെങ്കിൽ ശബ്ദമുയർത്തിയെ പറ്റൂവെന്ന് പറഞ്ഞു കൊണ്ടാണ് സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ഈ സിസി ടിവി ദൃശ്യം ശ്രദ്ധിച്ച് കാണുക. പ്രദീപിന്റെ സ്കൂട്ടറിന് പിന്നിലും മുന്നിലുമായി മൂന്ന് നാല് ബൈക്കുകൾ വന്ന് സ്ലോ ചെയ്യുന്നതും ലോറി കടന്ന് പൊയ ശേഷം അൽപ സമയം കഴിഞ്ഞ് കടന്നു പോകുന്നതും കാണാം. ഈ ബൈക്കുകൾ ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്തി അന്വേഷിക്കണം.
ഒരു ബൈക്കിൽ തട്ടാതിരിക്കാൻ ട്രാക്ക് മാറിയപ്പോൾ ശരിയായ ലെയിനിൽ വരികയായിരുന്ന ടിപ്പറിൽ തട്ടി എന്നാണ് പോലീസ് പറയുന്നത് എന്നറിയുന്നു. പ്രദീപിന്റെ ശരീരം റോഡിൽ വീണുകിടന്ന രീതിയിൽ അപകടം സംഭവിച്ചതാണെങ്കിൽ ഓടുന്ന വണ്ടി ടിപ്പറിനടിയിലേക്ക് പൊടുന്നനെ മറിഞ്ഞതാവണം. അതെങ്ങനെ മറിഞ്ഞു എന്നന്വേഷിക്കണം. പിന്നിൽ നിന്നിടിച്ചതിന്റെയോ വണ്ടിയില് എവിടെയെങ്കിലും ടിപ്പർ തട്ടിയതിന്റെയൊ ലക്ഷണം വണ്ടിയിലില്ല. വശത്തു നിന്നും സമ്മർദ്ധമുണ്ടായാലേ വാഹനം ഇങനെ മറിയുകയുള്ളു.
പക്ഷെ പ്രദീപിന്റെ മരണം ഒരു വെറും അപകടമരണമാണെന്ന് എഴുതിത്തള്ളാനുള്ള എല്ലാ സാധ്യതകളും ലക്ഷണങ്ങളും തെളിഞ്ഞു കാണുന്നു. തലയും മുഖവും ചതഞ്ഞ ഒരു ശരീരം സ്‌കൂട്ടറിൽ ഇരിക്കുന്ന രീതിൽ റോഡിൽ കിടക്കുകയായിരുന്നു എന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞതായി വാർത്തയുണ്ട്. അതിങ്ങനെ “റോഡിൽ ഒരു മനുഷ്യൻ മുഖമടിച്ചു കിടക്കുന്നു.മുഖവും, തലയുമാകെ ചിതറി ബാക്കി ഭാഗം ഇരുചക്ര വാഹനത്തിൽ ഇരിക്കുന്ന തരത്തിൽ,ഒരു മനുഷ്യ ശരീരം.വാഹനത്തിൽ നിന്ന് വീണ് കിടക്കുന്ന കവറിലെ പാക്കറ്റ് പൊട്ടിയ ബിസ്കറ്റ് കഷണങ്ങൾക്ക് പോലും കേടുവന്നിട്ടില്ല. വിചിത്രമായ ഒരു അപകട രംഗം. ആ രംഗം കണ്ട് എന്റെ കാറിന്റെ പിൻസീറ്റിലിരുന്ന പ്രിയ ജ്യേഷ്ഠ സുഹൃത്തിന് അസ്വസ്ഥത തോന്നുന്നത് കണ്ട് ഞാൻ കണ്ണടച്ചോളാൻ പറഞ്ഞു.”
ലിങ്ക് ചുവടെയുണ്ട്. പോലീസ് പറയുന്നതനുസരിച്ച് ടിപ്പർ ലോറി പിന്നിൽ നിന്ന് ഇടിച്ചിട്ടതാണെങ്കിൽ ഒരിക്കലും ശരീരം ആ നിലയിൽ ഇരിക്കില്ല. ഇതൊക്കെ ശരിയായ രീതിയിൽ കേരളാ പോലീസ് അന്വേഷിക്കുമെന്ന് വിശ്വസിക്കാൻ വയ്യ. അതിന്റെ തെളിവാണ് സംഭവ സ്ഥലം മഹസർ എഴുതുന്നതിനു മുൻപേ കഴുകി വൃത്തിയാക്കിയ നടപടി.
സത്യം എഴുതിയാൽ കൊന്നുകളയുന്ന കാലമാണെന്നറിയാം. എന്നാലും ഇത് പറയാതെ വയ്യ. നമ്മെ ഭരിക്കുന്നത് ഒരു മാഫിയയാണ്. എന്ത് ചെയ്യാനും അതിന് കഴിവുണ്ട് എന്ന സ്ഥിതിയിലാണ്. അതിന് കാരണം നമ്മുടെ മൗനമാണ്. കിട്ടുന്ന ഏറ്റവും അടുത്ത അവസരത്തിൽ എനിക്കു നേരെയും അവർ വരും എന്നെനിക്കറിയാം. പക്ഷെ ഇത് മൗനമായിരിക്കേണ്ട അവസരമല്ല. മരിക്കുന്നെങ്കിൽ മരിക്കട്ടെ. പക്ഷെ ഇത് പറയാതിരിക്കാൻ ആവില്ല. പ്രദീപിന്റെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണം. അതിനായി പൊതുജനം ശബ്ദമുയർത്തണം. നമ്മുടെ കേരളം തിരിച്ചുവരാത്ത രീതിയിൽ മാഫിയകളുടെ പിടിയിൽ പെടാതിരിക്കണമെങ്കിൽ ശബ്ദമുയർത്തിയെ പറ്റൂ. https://l.facebook.com/l.php?u=https%3A%2F%2Fwww.eastcoastdaily.com%2F2020%2F12%2F15%2Fsv-pradeeps-death-bms-joint-secretary-reacts-the-acciident.html%3Ffbclid%3DIwAR2nSGQZMMr–DzLuEfYUF5rK6uYUqAc9yI4yQ-aI2A-kQdhhRVB5UHKiig&h=AT1d_mvASeBW4_UNcbJhKPs_vqbdh6_uUKY4vmfnSEhyRNy_ZjEVPDjs5mD8cQWPsaIg1Dug3DyeqUeIqRI3dxq68cviwz9_H-CSk1APtGmBGtu4RuwbPoags8I5YiBdcDCQdMuW1O7DEjP5bfy2&__tn__=-UK-R
https://www.facebook.com/sanalmovies/videos/3879549065422891
Discussion about this post