നെല്ലില്‍ നിന്നും നിന്നും അരി വേര്‍തിരിക്കുമ്പോള്‍ ലഭിക്കുന്ന രണ്ട് ഉപോത്പന്നങ്ങളില്‍ ഒന്നാണ് തവിട്. ഇത് സാധാരണ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. പഴയ നെല്ലുകുത്ത് യന്ത്രങ്ങളില്‍ നെല്ലുകുത്തുമ്പോള്‍ അരിയുടെ കൂടെ കുറച്ച് ഉമിയും തവിടും കലര്‍ന്നായിരുന്നു ലഭിച്ചിരുന്നത്. അതിനാല്‍ ഉമി മുറം ഉപയോഗിച്ച് പാറ്റിയായിരുന്നു തവിട് വേര്‍തിരിച്ചിരുന്നത്. ആധുനിക രീതിയിലുള്ള നെല്ലുകുത്തുയന്ത്രങ്ങള്‍ നിലവില്‍ വന്നതോടെ കൂടുതല്‍ തവിട് ലഭിക്കുവാന്‍ തുടങ്ങി. അരി മിനുസപ്പെടുത്തുമ്പോഴാണ് തവിട് ലഭിക്കുന്നത്. മിനുസപ്പെടുത്തലിന്റെ തീവ്രത അനുസരിച്ച് 5% മുതല്‍ 10% വരെ തവിട് ലഭിക്കുന്നു.
അരിയുടെ തവിടില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന എണ്ണയാണ് തവിടെണ്ണ. വിസ്മയിപ്പിക്കുന്ന പല ഗുണങ്ങളും തവിടെണ്ണ നിങ്ങള്‍ക്ക് നല്‍കും. ആരോഗ്യത്തിന് മാത്രമല്ല ചര്‍മത്തിനും മുടിക്കും ഒരുപോലെ ഉപകാരപ്രദമാണിത്.
ധാരാളം പോഷകങ്ങള്‍ അടങ്ങിയ അരിയുടെ തവിടില്‍ ഫൈബര്‍, മിനറല്‍സ്,വൈറ്റമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പാചകത്തിന് ഉപയോഗിക്കാവുന്ന മികച്ച എണ്ണയാണിത്. കൊളസ്ട്രോള്‍, ക്യാന്‍സര്‍, കരള്‍രോഗം, തടി, എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.
ടോക്കോട്രൈനോള്‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവ അടങ്ങിയിട്ടുള്ളതാണ് തവിടെണ്ണ. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലിപ്പോയിക് ആസിഡ് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കുറയാതെ നിലനിര്‍ത്താനും ടോക്കോട്രൈനോള്‍ സഹായിക്കുന്നു.
ഒറൈസനോള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ടുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളും അത് സംബന്ധമായ മറ്റ് അസുഖങ്ങളും കുറയ്ക്കാന്‍ ഒറൈസനോള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഇത് സഹായകമാകും. ഇതിലടങ്ങിയിരിക്കുന്ന ടോക്കോഫിറോള്സ്, ടോക്കോട്രൈനോള്സ് എന്നിവ ഇതിനോട് പോരാടും. ശരീരത്തില്‍ ആവശ്യമില്ലാത്ത റാഡിക്കലുകളെ നീക്കം ചെയ്യും.
നിങ്ങളുടെ ചര്‍മം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സ്ക്കൊലീന് ചര്‍മത്തെ സംരക്ഷിച്ചു നിര്‍ത്തും. ചുളിവുകള്‍, ചര്‍മത്തിലെ കേടുപാടുകള്‍ എല്ലാം മാറ്റി തരും.
ഇതില്‍ ധാരാളം ആന്റിയോക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.അണുബാധ തടയാന്‍ ഇവ കഴിക്കുന്നത് ഉത്തമമാണ്.
അതേസമയം, ഏത് എണ്ണയാണെങ്കിലും രണ്ടു തവണയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതല്ല. എണ്ണ ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ നന്നായി അരിച്ച ശേഷമേ, ഉപയോഗിക്കാവൂ. ഒരു തവണ ഉപയോഗിച്ച എണ്ണയില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യണം. ഒരു മസ്ലിന് തുണി ഉപയോഗിച്ച് രണ്ടോ മൂന്നോ തവണ നന്നായി അരിച്ച് സൂക്ഷിക്കണം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍, അതില്‍ പുതിയ എണ്ണ ചേര്‍ക്കരുത്.
Discussion about this post