പാലക്കാട്: സത്യപ്രതിജ്ഞാ ദിനത്തിലും പാലക്കാട് നഗരസഭയിൽ സിപിഎമ്മിന്റെ പ്രതിഷേധം. ദേശീയ പതാക ഉയർത്തിയാണ് നഗരസഭയിൽ സിപിഎം അംഗങ്ങൾ പ്രകോപനവുമായി എത്തിയത്. ബിജെപി, കോൺഗ്രസ് അംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചതിനു ശേഷം പുറത്തു വന്നതിനു പിന്നാലെ സിപിഎം പ്രവർത്തകർ ദേശീയപതാകയുമേന്തി പ്രതിഷേധിക്കുകയായിരുന്നു.
ബിജെപി പ്രവർത്തകർ ജയ് ശ്രീറാം വിളിച്ച് സിപിഎമ്മിന്റെ പ്രതിഷേധത്തിന് തക്കതായ മറുപടി നൽകിയിട്ടുണ്ട്. പോലീസ് ഇരുവിഭാഗത്തെയും സംഘർഷം ഒഴിവാക്കുന്നതിനായി സ്ഥലത്തുനിന്നും നീക്കി. കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയപതാകയെ അപമാനിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. ദേശീയ പതാകയുയർത്തേണ്ട മാനദണ്ഡങ്ങളെല്ലാം ലംഘിച്ചതിന് ഡിവൈഎഫ്ഐക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണുയർന്നത്.
പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളിൽ ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തിയത് തല കീഴായിട്ടായിരുന്നു. ഇതിനെതിരെ ബിജെപി പരാതി നൽകുകയും ചെയ്തിരുന്നു. പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപി മികച്ച വിജയമാണ് നേടിയത്. 49 സീറ്റുകളിൽ 28 എണ്ണം ബിജെപി നേടി.
Discussion about this post