പാലക്കാട്: വനിതാ സഹപ്രവർത്തകയുടെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് സിപിഎമ്മിൽ തരം താഴ്ത്തൽ നടപടി നേരിട്ട ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശി പാർട്ടി സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തുന്നു. പി.കെ ശശിയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ ഇന്ന് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26ന് ശശിയെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി അന്വേഷണ കമ്മീഷൻ തീവ്രത കുറഞ്ഞ പീഡനമാണ് ശശി നടത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 സെപ്തംബറിൽ ശശിയെ ജില്ലാ കമ്മറ്റിയിൽ തിരിച്ചെടുത്തിരുന്നു. മന്ത്രി എ കെ ബാലനും മുൻ മന്ത്രി പി കെ ശ്രീമതിയുമായിരുന്നു അന്വേഷണം നടത്തിയത്.
പി.കെ ശശിയെ ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ നൽകാനും സിപിഎം യോഗം തീരുമാനിച്ചു.
Discussion about this post