തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻ ഐ എ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ. സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളിൽ പോയിട്ടുണ്ടെന്നും അറിയാനാണ് എൻഐഎ പരിശോധന നടത്തുന്നത്.
കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണവകുപ്പിനോട് എൻ ഐ എ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ദൃശ്യങ്ങൾ നൽകുന്നത് സാങ്കേതിക ബുദ്ധിമുട്ട് നിരത്തി ഒഴിവാക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഇത് രാഷ്ട്രീയ വിവാദത്തിന് വഴി വെക്കുകയും സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തിരുന്നു.
ദൃശ്യങ്ങൾ പരിശോധിക്കാൻ ഇതിന് മുൻപും നിരവധി തവണ എൻ ഐ എ സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു.
Discussion about this post