ക്രിസ്മസ് – ന്യൂ ഇയര്‍ ബംബറിന്റെ നറുക്കെടുത്തു. ഒന്നാം സമ്മാനം XG 358753 എന്ന നമ്പറിനാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്ന ആറ് ബംബര്‍ ലോട്ടറികളില്‍ ഒന്നാണ് ക്രിസ്മസ് – ന്യൂ ഇയര്‍ ബംബര്‍. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തുക. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആയിരുന്നു നറുക്കെടുപ്പ്.
300 രൂപയായിരുന്നു ക്രിസ്മസ് – ന്യൂ ഇയര്‍ ബംബറിന്റെ തുക. ആറു സീരീസിലാണ് ലോട്ടറി പുറത്തിറക്കിയത്. XA, XB, XC, XD, XE, XG. ആകെ 45 ലക്ഷം ടിക്കറ്റുകള്‍ ആയിരുന്നു പുറത്തിറക്കിയത്. ഒന്നാം സമ്മാനം അടിക്കുന്നവര്‍ക്ക് 12 കോടി രൂപയാണ് ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.
രണ്ടാം സമ്മാനം അമ്പതു ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം പത്തു ലക്ഷവും നാലാം സമ്മാനം അഞ്ചു ലക്ഷവും അഞ്ചാം സമ്മാനം ഒരു ലക്ഷവും രൂപയാണ്. ആറാം സമ്മാനം 5000 രൂപയാണ്. ഏഴ്, എട്ട്, ഒമ്പത് സമ്മാനങ്ങള്‍ യഥാക്രമം 3000, 2000, 1000 രൂപ വച്ചാണ്. വിജയികളാകുന്നവര്‍ 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.
Discussion about this post