കൊല്ലം: ചവറയിൽ എംഎൽഎ കെ.ബി.ഗണേഷ് കുമാറിനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് പത്തനാംപുരം പഞ്ചായത്തിൽ ഹർത്താൽ നടത്തും. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. എന്നാൽ സംഘർഷത്തിൽ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ ദിവസം ദേശീയപാതയിൽ ചവറിയിൽ വെച്ചായിരുന്നു വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗണേഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷിണിപ്പെടുത്തിയ ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ നടു റോഡിൽ ഏറ്റുമുട്ടി. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഎൽഎയുടെ കാറിന്റെ ചില്ലു തകർത്തു.പ്രദേശിക തലത്തിലുള്ള പ്രശ്നമാണ് ദേശീപാതയിലെ നടു റോഡിൽ സംഘർഷമായി ഉയർന്നത്.
സിപിഎമ്മിന്റെ കള്ളവോട്ട് : തെളിവുകളുമായി തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനെ ആ പ്രദേശത്തെ പഞ്ചായത്തംഗത്തെ ക്ഷണിക്കാത്തതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധം. പ്രതിഷേധത്തിനിടെ എംഎൽഎയുടെ പിഎയും സംഘവും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി സംഘർത്തിലാകുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് പൊലീസ്കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ സംഘർഷത്തിൽ ഏർപ്പെട്ട എംഎൽഎയുടെ പിഎക്കും അനുയായികൾക്കെതിരെയും കേസെടുക്കാത്തതിനാലാണ് ഇന്നലെ ചവറയിൽ നടന്ന പ്രതിഷേധം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത ചവറ പൊലീസ് സ്റ്റേഷനിലേക്ക് എംഎൽഎക്ക് പിന്തുണ നൽകി ഡിവൈഎഫ്ഐ പ്രവർത്തകരും മാർച്ചമായി എത്തി. പ്രതിഷേധക്കാരെ മർദിച്ചവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ആർഎസ്പി നേതാവ് ഷിബു ബേബി ജോണും ദേശീയപാത ഉപരോധിച്ചു.
Discussion about this post