തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ബാധ ഒമ്പത് പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. യു.കെയില്‍നിന്ന് കേരളത്തിലെത്തിവരിലാണ് പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. എല്ലാവരും ചികിത്സയിലാണ്. കര്‍ശന നിരീക്ഷണവും ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വാക്സിനേഷൻ പുരോഗമിക്കുകയാണ്. വാക്‌സിനേഷനായി 133 സെന്ററുകളാണ് ഇപ്പോഴുള്ളത്. ഇതുവരെ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളവും തമിഴ്നാടും വാക്സിൻ വിതരണത്തിൽ മെല്ലെപ്പോക്ക് തുടരുന്നതായി കേന്ദ്ര സർക്കാർ റിവ്യൂ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിന രോഗബാധ ഏറ്റവും കൂടുതൽ ഉള്ള കേരളത്തിൽ വാക്സിനോടുള്ള വിമുഖത അപകടകരമാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post