തൃശൂർ: കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ് ഇരുമുന്നണികളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വര്‍ഗീയ പ്രീണനത്തിന് ഇരുമുന്നണികളും ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഏതറ്റം വരേയും പോവാനാണ് സി.പി.എമ്മിന്റേയും കോണ്‍ഗ്രസിന്റേയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇത് വിലകുറഞ്ഞ രാഷ്ട്രീയ നടപടിയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
ആരും പാര്‍ട്ടിയുമായി വിട്ടു നില്‍ക്കുന്നില്ല. എന്‍.ഡി.എയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പുരോഗമിക്കുകയാണ്. പാര്‍ട്ടിക്ക് അകത്തു നിന്നും പുറത്ത് നിന്നും സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ അഴിമതിയും കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗവും സംസ്ഥാനത്ത് ചർച്ചയാവുകയാണ്. ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തതോട് കൂടി വര്‍ഗീയതയും വോട്ട് ബാങ്ക് രാഷ്ട്രീയവും അഴിമതിയും ഇരു മുന്നണികളുടേയും അലങ്കാരമായി മാറിയിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ എന്‍.ഡി.എ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനാണ് തയ്യാറെടുക്കുന്നത്. ഒരു മാസം നീണ്ട് നില്‍ക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് എൻഡിഎ തുടക്കം കുറിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂരില്‍ നടക്കുന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post