പാരീസ്: പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ് കണ്ടെത്തി. ഇറാൻ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഫ്രാൻസിലും അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നത്തിന് തൊട്ട് പിന്നാലെയാണ് പാരീസിലെ ഇസ്രായേൽ എംബസിക്ക് സമീപവും ബോംബ് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ഫ്രാൻസിലെയും എംബസികൾക്ക് സമീപമുണ്ടായ ഭീഷണികളുടെ പശ്ചാത്തലത്തിൽ ലോകത്താകമാനമുള്ള ഇസ്രായേൽ എംബസികൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. എല്ലായിടത്തും ബോംബ് സ്ക്വാഡ് നിരീക്ഷണം ശക്തമാക്കി.
അതേസമയം ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ശക്തമായി മുന്നോട്ട് പോകുകയാണ്. ഇന്ത്യയുമായി ചേർന്ന് അന്വേഷണം നടത്താൻ ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഫ്രഞ്ച് ഏജൻസിയായ ഡി ജി എസ് ഐ ഇന്ത്യൻ ഏജൻസികളായ റോയുമായും എൻ ഐ എയുമായും ബന്ധപ്പെട്ടതായാണ് വിവരം. മൂന്ന് രാജ്യങ്ങളും സംയുക്തമായി അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post