തിരുവനന്തപുരത്ത് അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പരിസരവാസികള്‍ക്കു പോലും അവിശ്വസനീയമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെയാണ്.
അമ്മ തന്റെ ഭാര്യയെ സ്നേഹിക്കാത്തതുകൊണ്ടാണ് അമ്മയെ കൊന്നിട്ടു ജീവനൊടുക്കുന്നതെന്ന് വിപിൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. സിമന്റ് കമ്പനിയിലെ ലോറിഡ്രൈവറാണ് വിപിൻ..നാലു വർഷം മുൻപാണ് മലയം സ്വദേശിനിയായ കൃഷ്ണമായയെ വിപിൻ കല്യാണം കഴിച്ചത്. ഇവർക്ക് രണ്ടു വയസ്സുള്ള മകളുണ്ട്.
മോഹനകുമാരി ഭാര്യ കൃഷ്ണമായയോട് പുറമേ മാത്രമാണ് സ്‌നേഹം കാണിക്കുന്നത്. ഉള്ളിൽ സ്നേഹമില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. കൃഷ്ണമായ ഒരാഴ്ച മുൻപ് മുതൽ മകൾ കല്യാണിക്കൊപ്പം മലയത്തെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കൃഷ്ണമായ വിപിനെ മൊബൈൽ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയെ വിളിച്ചു. ഇവർ വീട്ടിലെ തുറന്നുകിടന്ന ജനലിലൂടെ നോക്കിയപ്പോഴാണ് മുറിയിലെ മേൽക്കൂരയിലെ കമ്പിയിൽ വിപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് മാരായമുട്ടം പോലീസെത്തി പുറകുവശത്തെ വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് അടുത്ത മുറിയിൽ മോഹനകുമാരി മരിച്ചുകിടക്കുന്നതു കണ്ടത്. വ്യാഴാഴ്ച രാത്രിയിൽ കൊല നടത്തിയ ശേഷം വിപിൻ തൂങ്ങിമരിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. വിപിന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ വാസുദേവന്‍ മരിച്ചു. അതിനുശേഷം അമ്മ കൂലിപ്പണിയെടുത്താണ് വിപിനെ വളര്‍ത്തിയതും പഠിപ്പിച്ചതും. കുറച്ചുവര്‍ഷം മുമ്പാണ് മായയുമായി വിപിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഇവരുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ അറിയില്ല.
ഇന്നലെ അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും മോഹനകുമാരിയെ കൊലപ്പെടുത്തിയ ശേഷം വിപിന്‍ ആത്മഹത്യ ചെയ്‌തെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ മോഹനകുമാരിയെയും കുടുംബത്തെയും കുറിച്ച് ആര്‍ക്കും മോശം അഭിപ്രായമില്ല.
വിപിന്‍ ആരുമായും കൂടുതല്‍ അടുപ്പം കാണിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എസ്.അനിൽകുമാറിന്റെയും മാരായമുട്ടം സി.ഐ. വി.വി.പ്രസാദിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
Discussion about this post