തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കോൺഗ്രസ് എം എൽ എ എൽദോസ് കുന്നപ്പള്ളി. ആർ എസ് എസ് പ്രവർത്തകരുടെ കൈയ്യിലാണ് അദ്ദേഹം സംഭാവന സമർപ്പിച്ചത്.
എം.എല്‍.എയുടെ ഓഫീസിലെത്തിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഭാവന സ്വീകരിച്ചത്.സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്ക് കൈമാറി.
എന്നാൽ സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും പാർട്ടിയിൽ നിന്നും സമ്മർദ്ദം ഏറുകയും ചെയ്തതോടെ എം എൽ എ മലക്കം മറിഞ്ഞു. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി വിശദീകരിച്ചു.
Discussion about this post