തൃശൂർ: സംസ്ഥാനത്തെ മുസ്ലീം ദേവാലയങ്ങൾ മുസ്ലീങ്ങളും ക്രൈസ്തവ ദേവാലയങ്ങൾ ക്രിസ്ത്യാനികളുമാണ് ഭരിക്കുന്നത്. എന്നാൽ എന്തു കൊണ്ടാണ് ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുവിനില്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
മറ്റ് മതങ്ങള്‍ക്കില്ലാത്ത കാര്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ത് മതേതരത്വമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാര്‍ത്തി കൊടുത്തത് ഇവിടുത്തെ സര്‍ക്കാരാണ്.
വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാകില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് ഞങ്ങള്‍ കാലാകാലങ്ങളായി പറയുന്നതാണ്. നടപ്പാകാത്തൊരു മൂഢസ്വര്‍ഗമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. അടിസ്ഥാന പ്രമാണം കാലഹരണപ്പെട്ടതാണെങ്കില്‍ പ്രസ്ഥാനം പിരിച്ചു വിടണം. രണ്ട് മുന്നണികളുടെയും നേതാക്കള്‍ സമനില തെറ്റിയ പോലെയാണ് പ്രതികരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് ഭൂരിപക്ഷ വിഭാഗക്കാരുടെ സംരക്ഷണത്തിന് ഇറങ്ങുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസുകാര്‍. ശബരിമല സമര കാലത്ത് മൗനവ്രതത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Discussion about this post