ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി മുന്നേറ്റം തടയാന്‍ കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴയില്‍ നടന്ന സി.പി.എം ജില്ല സെക്രട്ടറിയെറ്റ് യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളായ ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പിണറായി യോഗത്തില്‍ എടുത്ത് പറഞ്ഞു. നേതാക്കള്‍ തന്നെ ഇവിടങ്ങളില്‍ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണം.
രാവിലെ കോട്ടയത്ത് എം.ജി സര്‍വകലാശാല പരിപാടിക്ക് എത്തിയ മുഖ്യമന്ത്രി കോട്ടയം ജില്ല സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ഉച്ചതിരിഞ്ഞ് ആലപ്പുഴയില്‍ എത്തിയത്. ഒരുമണിക്കൂറോളം യോഗത്തില്‍ പങ്കെടുത്ത് ജില്ലയിലെ തെരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തി. വിവിധ മണ്ഡലങ്ങളിലെയും വിജയസാധ്യത പരിശോധിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ജില്ല സെക്രട്ടറിയറ്റ് തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേടിയ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതോടൊപ്പം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
ഞായറാഴ്ച രാത്രി വൈകി മാത്രമാണ് പിണറായി വിജയന് ജില്ല സെക്രട്ടറിയറ്റില്‍ പങ്കെടുക്കുമെന്ന വിവരം നേതൃത്വത്തിന് ലഭിച്ചത്.ഘടകകക്ഷികള്‍ക്ക് നീക്കിവെക്കുന്ന സീറ്റുകളെ കുറിച്ച് സംസ്ഥാന കോഓഡിനേഷന്‍ കമ്മിറ്റിയില്‍ ധാരണയുണ്ടാക്കുന്നതിനുള്ള ചര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രധാനമായും നടന്നത്.ഘടകകക്ഷികളുടെ പക്കലുള്ള കുട്ടനാട്, ചേര്‍ത്തല, ഹരിപ്പാട് സീറ്റുകള്‍ സംബന്ധിച്ച് പ്രത്യേക വിലയിരുത്തലുകള്‍ നടന്നു.
Discussion about this post