തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായുള്ള നിധിശേഖരണത്തില്‍ പങ്കാളിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി മുസ്ലീ മതതീവ്രവാദ ശക്തികള്‍. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആര്‍എസ്‌എസിന് ഫണ്ട് നല്‍കിയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
ഇതോടെ എൽദോസ് കുന്നപ്പിള്ളി രാമക്ഷേത്രത്തിനായല്ല സംഭാവന നൽകിയതെന്ന വിശദീകരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിഐ ഫണ്ട് വിവാദത്തില്‍ എംഎല്‍എ കളവ് പറയുകയാണ് എന്നാരോപിച്ചു .
രാമക്ഷേത്ര മാതൃക കൈമാറുന്ന ഫോട്ടോ എടുത്തത് എംഎല്‍എയുടെ സ്റ്റാഫാണെന്ന് വ്യക്തമായതോടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ വാദങ്ങളെല്ലാം തള്ളുന്നുവെന്നാണ് എസ്ഡിപിഐ ഭീഷണി മുഴക്കിയിരിക്കുന്നത്.ബാബരി – രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ആര്‍എസ്‌എസിനൊപ്പമാണെന്നത് പല തവണ വ്യക്തമാക്കപ്പെട്ടതാണ്. മുസ്ലിം ന്യൂനപക്ഷത്തെ ഇനിയും കോണ്‍ഗ്രസിന്റ വഞ്ചനക്ക് വിട്ട് കൊടുക്കാനാവില്ല.
ആര്‍ എസ്‌എസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുന്ന കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വ നിലപാട് രാജ്യത്തെ തകര്‍ക്കും. എല്‍ദോസ് കുന്നപ്പിള്ളിയെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നാണറിയണമെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറയുന്നു.നാല് വോട്ടിന് വേണ്ടി രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് നല്‍കുന്ന നടപടിയാണ് എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്നുണ്ടായത്. എംഎല്‍എയുടെ കേവലമൊരു ഖേദപ്രകടനം കൊണ്ട് കഴുകി കളയാന്‍ സാധിക്കില്ലെന്നും എസ്ഡിപിഐ ഭീഷണി മുഴക്കിയിട്ടുണ്ട്.
Discussion about this post