ഡൽഹി: കേരളത്തിലെ പി എസ് സി നിയമന വിവാദം പാർലമെന്റിൽ. കേരളത്തിലെ യുവജന വഞ്ചനയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പിയാണ് വിഷയം ലോക്സഭയിൽ അവതരിപ്പിച്ചത്.
കേരളത്തിൽ ഇടത് മുന്നണി നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമവിരുദ്ധമായി നിയമനം നല്‍കുകയാണ്. പി എസ് സി നോക്കുകുത്തിയായിരിക്കുന്നു. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും ക്രമക്കേട് തടയാന്‍ നിയമനിര്‍മാണം വേണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും സമാനമായ പരാതികളുയരുന്നുണ്ടെന്നും പ്രേമചന്ദ്രന്‍ ലോക്സഭയെ അറിയിച്ചു. അതേസമയം പി എസ് സി നിയമന വിവാദവും അനധികൃത സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനത്ത് യുവജന പ്രക്ഷോഭം തുടരുകയാണ്. ഉദ്യോഗാർത്ഥികളുമായി ഡി വൈ എഫ് ഐ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഫെബ്രുവരി 20 മുതൽ സമരം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.
Discussion about this post