കോൺഗ്രസിനെ വെട്ടിലാക്കി മേജർ രവി. പാർട്ടിയിൽ ചേരുന്ന കാര്യം താൻ തീരുമാനിച്ചിട്ടില്ലെന്നും അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
കോൺഗ്രസ് യാത്രയിൽ പങ്കെടുത്തു എന്നത് ശരിയാണ്. പൊതുജന ക്ഷേമത്തിന് മുൻതൂക്കം നൽകുന്ന അഴിമതിരഹിതമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാനാണ് താത്പര്യം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചാലും സംഭാവനയായി ഒരു രൂപ മാത്രമേ സ്വീകരിക്കൂവെന്നും ബാക്കി തുക പാവപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തല നയിക്കുന്ന കോൺഗ്രസ് യാത്രയിൽ മേജർ രവി പങ്കെടുത്തത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. അദ്ദേഹം കോൺഗ്രസിൽ ചേരാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. മേജർ രവിയെ വർഗ്ഗീയവാദി എന്ന് വിളിച്ച് ചില കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത് വന്നത് വിവാദമായിരുന്നു.
https://www.facebook.com/blackcatravi/posts/2110050579131869
രമേശ് ചെന്നിത്തല നയിക്കുന്ന കോൺഗ്രസ് യാത്രയിൽ മേജർ രവി പങ്കെടുത്തത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. അദ്ദേഹം കോൺഗ്രസിൽ ചേരാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. മേജർ രവിയെ വർഗ്ഗീയവാദി എന്ന് വിളിച്ച് ചില കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത് വന്നത് വിവാദമായിരുന്നു.
Discussion about this post