പാർട്ടി പ്രചാരണത്തിനായി കോൺഗ്രസിന്റെ കൊടിയും സിപിഎമ്മിന്റെ കൊടിയും ഒരേ പോസ്റ്റിൽ ഒന്നിച്ചു കെട്ടിയ അന്യ സംസ്ഥാന തൊഴിലാളിയുടെ വീഡിയോ വൈറലാകുന്നു. ബംഗാളിലെ ഓർമ്മയ്ക്കാവും പാവം അങ്ങനെ ചെയ്തതെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
കൊടി കെട്ടിക്കഴിഞ്ഞപ്പോൾ മലയാളികളായ പാർട്ടിക്കാർ അത് തിരിച്ചഴിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സിപിഎമ്മിന്റെ കൊടി കെട്ടിയ പോസ്റ്റിലാണ് കോൺഗ്രസിന്റെ കൊടിയും കെട്ടാൻ ശ്രമിച്ചത്. കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രക്കായുള്ള കൊടി കെട്ടവേയായിരുന്നു സംഭവം
ബംഗാളിൽ കോൺഗ്രസും സിപിഎമ്മും ഭായി ഭായി ആയതിനാൽ ആണ് കേരളത്തിലും ബംഗാളി ഭായി അങ്ങനെ ചെയ്തതെന്നാണ് സോഷ്യൽ മീഡിയ സംസാരം. വീഡിയോ കാണാം:
Discussion about this post