തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വേണ്ടി വന്നാൽ ബിജെപിയെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ. സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നാണ് സഭയുടെ നിലപാട്. സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു. വേണ്ടി വന്നാൽ അവരെയും പിന്തുണയ്ക്കുമെന്ന് സഭ വ്യക്തമാക്കി.
പത്ത് മണ്ഡലങ്ങളിൽ യാക്കോബായ സഭയുടെ നിലപാട് നിര്‍ണായകമാകുമെന്ന് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ല. പക്ഷേ സാഹചര്യം വിലയിരുത്തിയശേഷം രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് സഭാ വര്‍ക്കിങ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഇടത് സര്‍ക്കാരിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് പൂര്‍ത്തീകരിക്കപ്പെട്ടില്ല. യു.ഡി.എഫും ബി.ജെ.പിയും പ്രശ്നപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയെ സഹായിക്കുന്നത് ബി.ജെ.പിയാണെങ്കില്‍ അവരെയും പിന്തുണയ്ക്കും. സഭയുടെ രാഷ്ട്രീയ നിലപാട് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രഖ്യാപിക്കുമെന്നും സഭാ അധികൃതർ വ്യക്തമാക്കി.
Discussion about this post