ഗര്‍ഭം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് തട്ടിപ്പുകള്‍ നടത്തുന്നതും നമ്മുടെ നാട്ടില്‍ വിരളമല്ല. ഗർഭത്തെ കുറിച്ച് പല വിചിത്രവാദങ്ങൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അതിശയ ഗർഭം ഇതാദ്യമാണ്. ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച സംഭവവും മറ്റും കേരളത്തില്‍ നിന്ന് തന്നെ വര്‍ത്തയായിട്ടുണ്ട്. മറ്റു ചിലരാകട്ടെ, ഗര്‍ഭം ഉണ്ടായ വിവരം തന്നെ അറിയുന്നത് പ്രസവം അടുക്കുമ്പോഴാണ്. വയറില്‍ കുഞ്ഞ് വളരുന്നതായോ ഗര്‍ഭം ധരിച്ചതായോ തോന്നാറുപോലുമില്ല ഇവര്‍ക്ക്.
എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തുന്ന തരം വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. താന്‍ കാറ്റ് വീശിയപ്പോഴാണ് ഗര്ഭിണിയായെന്നാണ് ഇവിടെ ഒരു യുവതിയുടെ വാദം. വീട്ടിലെ സ്വീകരണ മുറിയില്‍ ഇരിക്കുകയായിരുന്നു യുവതി. താന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് കമിഴ്ന്നു കിടക്കുകയായിരുന്നു. പെട്ടെന്ന് വീടിനെ തഴുകി ശക്തിയായി കാറ്റടിച്ചു.
കാറ്റ് യോനിയിലൂടെ ഉള്ളില്‍ പ്രവേശിച്ചു. 15 നിമിഷങ്ങള്‍ക്കുള്ളില്‍ വയറില്‍ വേദന അനുഭവപ്പെട്ടു. വേദന കടുക്കാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ച സ്ത്രീ, അവിടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു അത്രേ. തെക്കന്‍ ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവയിലെ സിന്‍ജോര്‍ പട്ടണത്തിലാണ് ഈ അപൂര്‍വ വാദം ഉന്നയിച്ച യുവതിയുള്ളത്. സിതി സൈന എന്നാണ് ഇവരുടെ പേര്.
സംഭവം അറിഞ്ഞതും അടുത്തുള്ള ജനപ്രതിനിധികള്‍ ഇവരുടെ വീട് സന്ദര്‍ശിച്ചു. ഒരാഴ്ച മുന്‍പ് ഇവര്‍ ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി സ്ഥിരീകരിച്ചു. കുഞ്ഞിന് 2.9 കിലോ തൂക്കമുണ്ട്. സുഖപ്രസവമായിരുന്നു. ഒരുപക്ഷേ പ്രസവ വേദന വരുന്നത് വരെ താന്‍ ഗര്‍ഭിണിയാണെന്ന് അറിയാത്ത അവസ്ഥയിലാവും യുവതി ജീവിച്ചത് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അനുമാനിക്കുന്നു.
യുപിക്കു പിന്നാലെ ചെന്നൈ വിമാനത്താവളത്തിലും തീവ്രവാദ ബന്ധമുള്ള രണ്ട് മലയാളികള്‍ പിടിയില്‍
ക്രിപ്റ്റിക് പ്രെഗ്നന്‍സി എന്നാണ് ഇതിനു പറയുന്നത്. യുവതി ഉന്നയിച്ച പോലുള്ള വാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരക്കുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ആരോഗ്യ വിഭാഗം പറയുന്നു.
Discussion about this post