കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് നാളെ തുടക്കമാവും. വൈകിട്ട് 3 മണിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്ര ഉദ്ഘാടനം ചെയ്യും. ഇന്ന് ജില്ലയിലെത്തുന്ന കെ.സുരേന്ദ്രൻ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
കാസർകോട് നിന്നാണ് അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയർത്തി കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് കാസർകോട് താളിപ്പടപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
‘ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥ വരും’; കോഴിക്കോട് DYFI നേതാവിന്റെ കൊലവിളി പ്രസംഗം
അതേസമയം ഇ ശ്രീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ വിജയയാത്രയിൽ ബിജെപിയിൽ ചേരുമെന്നാണ് സൂചന. പിടി ഉഷ ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകളും നേരത്തെ ഉണ്ടായിരുന്നു.
Discussion about this post