ബംഗലൂരു: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർണ്ണാടക അതിർത്തി റോഡുകൾ അടച്ചു. സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.
ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടങ്ങളിലും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ നിയന്ത്രണം കർശനമാണ്. ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസവും നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം പി എസ് സി പരീക്ഷയിൽ പങ്കെടുക്കാൻ എല്ലായിടങ്ങളിലും ഉദ്യോഗാർത്ഥികളുടെ തിക്കും തിരക്കുമായിരുന്നു. ഇത് രോഗവ്യാപനം വർദ്ധിക്കാൻ കാരണമായേക്കുമോയെന്ന് ആശങ്കയുണ്ട്.
Discussion about this post