ബംഗലൂരു: മയക്കുമരുന്ന് കടത്ത് കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാട് നടത്തിയെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വൻ തുക കൈമാറിയതായി ബംഗലൂരു പ്രത്യേക കോടതിയിൽ എൻസിബി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
മുഹമ്മദ് അനൂപിന്റെ ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് ബിനീഷ് പണം കൈമാറിയിരിക്കുന്നത്. അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇ ഡി ബിനീഷിനെ അറസ്റ്റു ചെയ്തത്. മയക്കുമരുന്ന് ഇടപാടുകൾ നടത്താനാണ് ഈ പണം ഉപയോഗിച്ചതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മൊഴി നല്‍കിയതായി ഇഡിയുടെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. അതേസമയം എൻഫോഴ്സ്മെന്റ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗലൂരു സെഷൻസ് കോടതി ഇന്നലെ വീണ്ടും തള്ളിയിരുന്നു.
Discussion about this post