തിരുവനന്തപുരം: അർഹതപ്പെട്ട തൊഴിലിനായി യുവാക്കൾ തെരുവിൽ മുട്ടിലിഴയുമ്പോഴും ഇഷ്ടക്കാർക്ക് വഴിവിട്ട നിയമനം നൽകാൻ പിണറായി സർക്കാർ. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ സ്ഥിരപ്പെടുത്തുന്നതിനായി നീക്കം നടക്കുന്നതായാണ് വിവരം. ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിലടക്കം നിലവിൽ ഡെപ്യൂട്ടഷനിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ സ്പെഷ്യൽ റൂൾ പുറപ്പെടുവിച്ചതാണ് യുവജന വഞ്ചനയുടെ പുതിയ ഉദാഹരണം.
ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിലവിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരെയും സ്ഥിരപ്പെടുത്താനാണ് നീക്കം. ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നത് മന്ത്രിയുടെ അടുപ്പക്കാരനായ കൊല്ലം സ്വദേശി അൻസറാണ്. ഫെബ്രുവരി 11ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം ഇയാളുടേതുൾപ്പെടെയുള്ളവരുടെ ജോലി സ്ഥിരമാകും.
സ്കൂൾ അധ്യാപകനായിരിക്കെ 2018ലാണ് അൻസാർ ഡെപ്യൂട്ടേഷനിൽ എത്തിയത്. വൻതുക ശമ്പളത്തിൽ ഗസറ്റ് റാങ്കിലടക്കം ഡെപ്യൂട്ടേഷനിലുള്ളവരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
Discussion about this post