ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ അറസ്റ്റില്‍. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍ , സുനീര്‍, ഷാജുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് മത ഭീകരരാണ് ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദുവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഇതിന്റെ ഭാഗമായാണ് ജില്ലയില്‍ ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താല്‍.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് രണ്ട് വടിവാളുകളും ഹോക്കി സ്റ്റിക്കും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ കൊല്ലപ്പെട്ട രാഹുല്‍ കൃഷ്ണ (നന്ദു ആര്‍ കൃഷ്ണ) വെട്ടേറ്റു വീണ സ്ഥലത്തിന് തൊട്ടരികില്‍ ആണ് വാളുകള്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഘര്‍ഷം. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. പുറത്തുനിന്ന് എത്തിയ എസ്ഡിപിഐ മത തീവ്രവാദികള്‍ ആര്‍എസ്എസ് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ വീടിന് നേരെ ആക്രമണം നടത്തി. സംഭവം അറിഞ്ഞെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മത തീവ്രവാദ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇരു വിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം. ഞായറാഴ്ച പ്രദേശത്ത് RSS പ്രതിഷേധയോഗം വിളിച്ചിരുന്നു. ബക്കറ്റ് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ബി ജെ പി നേതാക്കന്‍മാര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കേസില്‍ ഇരുപത്തിയഞ്ചിലധികം പേര്‍ പ്രതികളാകുമെന്നാണ് വിവരം. നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂടുതല്‍ പേരുടെ അറസ്റ്റ് അടുത്ത മണിക്കൂറുകളില്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷ ഉള്ളതിനാല്‍ വാഹനങ്ങള്‍ തടയില്ല. നന്ദുവിനൊപ്പം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
Discussion about this post