കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബംഗാളിനെ ബാധിച്ചിരിക്കുന്ന ആസുരത നീങ്ങി ദൈവാധീനം കൈവരുമെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാൾ ജനതയിൽ മാറ്റം പ്രകടമാണ്. കേന്ദ്ര സർക്കാർ കർഷകർക്കും പാവപ്പെട്ടവർക്കും നൽകുന്ന ആനുകൂല്യങ്ങൾ മമത സർക്കാർ തടയുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇതിൽ ജനങ്ങൾ അസ്വസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്താകെ അക്രമവും അഴിമതിയുമാണ്. ആദ്യം കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ചേർന്ന് ബംഗാളിനെ നശിപ്പിച്ചു. ഇപ്പോൾ മമത വന്ന് അതിനെ നാമാവശേഷമാക്കി. മെയ് രണ്ടാം തീയതി ദീദി പോയി ബിജെപി വരുമെന്നും അതോടെ ബംഗാളിന്റെ സുവർണ്ണ കാലഘട്ടം ആരംഭിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
Discussion about this post