തിരുവനന്തപുരം: സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. മുന്‍ കെപിസിസി സെക്രട്ടറി കൂടിയാണ് പ്രതാപൻ. പ്രതാപന്റെ പുതിയ നിലപാടിൽ ഞെട്ടിയിരിക്കുകയാണ് പന്തളം സുധാകരൻ.
സഹപ്രവർത്തകരുടെ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് വശം കെട്ടിരിക്കുകയാണ് പന്തളം സുധാകരൻ. ഇന്നലെ ബിജെപിയുടെ വിജയയാത്രയുടെ സമാപന ചടങ്ങിലാണ് അമിത് ഷായുടെ സാന്നിധ്യത്തിൽ പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ അവഗണന നേരിട്ടതിനെ തുടർന്നാണ് പരിചയ സമ്പന്നനായ പ്രതാപൻ ബിജെപിയിൽ ചേർന്നത്.
പ്രശസ്ത നടി രാധയും സംവിധായകന്‍ വിനു കരിയത്തും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.വി ബാലകൃഷ്ണനും വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. നടന്‍ ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. അമിത് ഷാ ബിജെപി പതാക നൽകി ദേവനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
Discussion about this post