പത്തനംതിട്ട: ജോസ് കെ മാണിയെ കൂടെക്കൂട്ടിയതിന്റെ അമർഷം പ്രകടമാക്കി സിപിഎം അണികൾ. റാന്നി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ കടുത്ത അമർഷമാണ് അണികൾ പ്രകടമാക്കുന്നത്. നേതാക്കൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് അണികൾക്കിടയിലെന്നാണ് റിപ്പോർട്ട്.
മണ്ഡലം കമ്മറ്റി യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും നേതാക്കളുടെ തീരുമാനത്തെ എതിർത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പൊട്ടിത്തെറിയുടെ വക്കിലാണ്. കേരള കോൺഗ്രസിനോട് സിപിഎം കാണിക്കുന്ന വിധേയത്വം സിപിഐ അണികൾക്കിടയിലും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
ജോസ് കെ മാണി വിഭാഗം വന്നതിൽ ഘടക കക്ഷി അണികളും എതിർപ്പിലാണ്. കേരള കോൺഗ്രസ് ബിയിലും പ്രതിഷേധം പുകയുകയാണ്. എൻസിപിയും പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാൻ ഒരുങ്ങുന്നതായാണ് സൂചന.
Discussion about this post