മലപ്പുറം: മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർത്ഥി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ഥിയായി എ.പി.അബ്ദുള്ളക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്.
പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വി പി സാനുവാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി 82,332 വോട്ടുകൾ ലഭിച്ചിരുന്നു.
ബിജെപിയുടെ ദേശീയ നേതാവായ എ പി അബ്ദുള്ളക്കുട്ടിയെ രംഗത്തിറക്കുന്നതിലൂടെ ശക്തമായ വെല്ലുവിളിയാണ് ഇക്കുറി മലപ്പുറത്ത് ഇരു മുന്നണികൾക്കും ബിജെപി ഉയർത്തുന്നത്. മണ്ഡലം പിടിക്കാൻ കഴിവുള്ള സ്ഥാനാർത്ഥിയായാണ് അബ്ദുള്ളക്കുട്ടിയെ ബിജെപി പരിഗണിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറം. മലപ്പുറത്തെ ജനങ്ങൾക്ക് സുപരിചിതനാണ് ബിജെപിയുടെ ജനകീയ മുഖമായ അബ്ദുള്ളക്കുട്ടി.
Discussion about this post