തിരുവനന്തപുരം: സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണ് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. അധ്യാപനത്തിലേക്ക് മടങ്ങി പോകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹം. അത് പരസ്യമായിത്തന്നെ ഞാൻ പറഞ്ഞതുമാണ്. എന്നാൽ പാർട്ടി പറയുന്നത് അനുസരിക്കുമെന്നും അതോടൊപ്പം വ്യക്തമാക്കിയിരുന്നു. പാർട്ടി തീരുമാനം എടുത്തുകഴിഞ്ഞു. ഇനി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്നും ജലീൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിയായിരിക്കെ മാർക്ക് ദാന വിവാദം, നിയമന വിവാദം എന്നിവ കെ ടി ജലീലിനെതിരെ ഉയർന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിലും അദ്ദേഹത്തിന് പങ്കുള്ളതായി ആരോപണങ്ങൾ നിലവിലുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ജലീലിനെ ചോദ്യം ചെയ്തിരുന്നു.
Discussion about this post