ഡൽഹി: പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ ഇന്ന് ഡൽഹിക്ക് പോകും. ഡൽഹിയിൽ ബിഷപ്പുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ യാക്കോബായ സഭ ബിജെപിയെ പിന്തുണക്കുമെന്നാണ് സൂചന.
എറണാകുളത്തെ അഞ്ച് മണ്ഡലങ്ങളിൽ എൻ ഡി എയ്ക്കായി സഭാ സ്ഥാനാർഥികളെ മൽസരിപ്പിക്കുമെന്നും സൂചനയുണ്ട്. പളളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയുമായി സമവായമുണ്ടാക്കുന്നതിന് ഇടപെടാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം യാക്കോബായ സഭയെ അറിയിച്ചതായാണ് വിവരം. നാളെയാണ് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുമായി ബിഷപ്പുമാരുടെ കൂടിക്കാഴ്ച.
മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ നേതൃത്വത്തിൽ നാല് ബിഷപ്പുമാരാണ് ഡൽഹിക്ക് പോകുന്നത്. തർക്കം പരിഹരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയിൽ വിശ്വാസമുണ്ടെന്ന് സഭ നേരത്തെ അറിയിച്ചിരുന്നു. സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും യാക്കോബായ സഭയ്ക്ക് ആരോടും രാഷ്ട്രീയ അസ്പൃശ്യത ഇല്ലെന്നും സഭാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post