പാലക്കാട്: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയതു പോലെ കേരളത്തിൽ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിക്ക് ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ഇ ശ്രീധരൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാൽ രണ്ടുവര്‍ഷത്തിനുള്ളില്‍ പാലക്കാടിനെ സംസ്ഥാനത്തെ മികച്ച സിറ്റിയാക്കി മാറ്റുമെന്നും അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തന്നെ മികച്ച സിറ്റിയാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യം. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണം. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായക്കൂടുതൽ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപി ഏതു ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. മികച്ചനിലയിൽ ചുമതലകൾ നിർവഹിക്കാനുള്ള ദേഹബലവും ആത്മബലവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post