എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികമെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി സി ചാക്കോ. അത്തരമൊരു സാദ്ധ്യത തള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പിലെ ഏജന്റുമാരും ആശ്രിതരും മാത്രമാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ ഇരുവര്‍ക്കുമെതിരെ ശക്തമായ പ്രതികരണവുമായി മുതിര്‍ന്ന നേതാക്കള്‍തന്നെ രംഗത്തുവരുമെന്നും പി സി ചാക്കോ പറഞ്ഞു.
സുധീരനും കെ. മുരളീധരനും കെ. സുധാകരനും അടക്കം പലരും കടുത്ത അതൃപ്തിയിലാണ്. കേരളത്തില്‍ കോണ്‍ഗ്രസുകാരനായിരിക്കുക എന്നത് അസാധ്യമായി. ഗ്രൂപ് വീതം വെപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് ദിവസംതോറും ദുര്‍ബലമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post