ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരള ഘടകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. കേരള ഘടകം സമർപ്പിച്ച പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, വി വി രാജേഷ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. സുരേഷ് ഗോപിയും പട്ടികയിലുണ്ടാകാനാണ് സാദ്ധ്യത.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയും ഇന്ന് പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കും.
Discussion about this post