തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശത്താക്കി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വിതുര പേരയത്തുപാറ സ്വദേശി മുഹമ്മദ് ആഷിക്ക്(25)ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്.
ഒൻപതാം തീയതി ട്യൂഷന് പോയ പെൺകുട്ടിയെ പിന്തുടർന്ന് പാലോട്ടെത്തിയ ആഷിഖ് നാഗർകോവിലിൽ ഉൾപ്പെടെ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ആഷിഖിന്റെ ശല്യത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ ഇയാളുടെ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ അവർ സംഭവം വേണ്ടത്ര ഗൗരവമായി എടുത്തില്ല എന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post