വയനാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭ ചെയർപേഴ്സണുമായ സി കെ ജാനു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നുകരയാണ് ജാനുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ബിജെപിയെ എന്നും വിശ്വാസമാണ്. ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ജാനു പറഞ്ഞു.
സിപിഎമ്മിലേക്ക് പോയി എന്നുള്ളത് തെറ്റാണ്.എൻഡിഎക്ക് വേണ്ടി കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് നേടാന്‍ കഴിയുമെന്നും തീര്‍ച്ചയായും വിജയം തന്റെ ഒപ്പമായിരിക്കുമെന്നും സി കെ ജാനു പറഞ്ഞു. ബത്തേരിയിലെ എല്ലാ ജനങ്ങളും ഇന്നും തന്നെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ പിന്തുണയും ഉണ്ട്. ബത്തേരി മണ്ഡലത്തില്‍ സ്ഥിരമായി പോകുന്ന ആളാണ് താന്‍. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാറുണ്ട്. വനവാസി വിഭാഗത്തിന്റെ പല പ്രശ്‌നങ്ങളിലും ഇടപെട്ടിട്ടുമുണ്ട്. അതിനാല്‍ ആത്മവിശ്വാസമുണ്ടെന്നും സി.കെ. ജാനു വ്യക്തമാക്കി.
Discussion about this post