കണ്ണൂർ: സമൃദ്ധിയുടെ നവകേരളം സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂവെന്ന് ചലച്ചിത്ര താരം ദേവൻ. മാനുഷരെല്ലാം ഒരേ പോലെ സംതൃപ്തരായി വസിക്കുന്ന നവ കേരള സൃഷ്ടിക്ക് ഭാരതീയ ജനതാപാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവാണ് കഴിഞ്ഞ 17 വര്‍ഷത്തോളമായി വളര്‍ത്തിയെടുത്ത കേരളാ പീപ്പിള്‍സ് പാര്‍ട്ടിയെ ദേശീയ പ്രസ്ഥാനത്തില്‍ ലയിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ബി ജെ പി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാരാര്‍ജി സ്‌മൃതിയില്‍ ദേവൻ പുഷ്പാർച്ചന നടത്തി. ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് കണ്ണൂര്‍ നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ അര്‍ച്ചന വണ്ടിചാല്‍ തുടങ്ങിയവരും മാരാര്‍ജി സ്‌മൃതിയില്‍ പുഷ്പാർച്ചന നടത്തി.
മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ദേവൻ ബിജെപി ആസ്ഥാനത്തെത്തിയത്.
Discussion about this post