കോന്നി: കോന്നിയെ ഇളക്കി മറിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ റോഡ് ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആഹ്ളാദം പങ്കു വെക്കാൻ മണ്ഡലത്തിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തി തുറന്ന വാഹനത്തിലാണ് പ്രവർത്തകർ സ്വീകരിച്ചത്.
കോന്നിയിൽ നല്ല ജയപ്രതീക്ഷയുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച കെ സുരേന്ദ്രന് വലിയ ജനപിന്തുണയാണ് കോന്നിയിലുള്ളത്.
അയ്യപ്പന്റെ മണ്ണാണ് കോന്നിയെന്നും അതുകൊണ്ടു തന്നെ കോന്നിയെ കൈവിടാനാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ കുറച്ച് വോട്ടുകൾക്കാണ് ബിജെപി കോന്നിയിൽ പരാജയപ്പെട്ടത്. ഇക്കുറി വിജയം ഉറപ്പാണെന്ന് പാർട്ടി കണക്ക് കൂട്ടുന്നു.
കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ മത്സരിക്കുന്നുണ്ട്. മുസ്ലീം ലീഗും സിപിഎമ്മും തമ്മിൽ ഒത്തു കളിച്ചിട്ടും കള്ളവോട്ട് ആരോപണം തെളിവ് സഹിതം പുറത്ത് വന്നിട്ടും വെറും 89 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു കഴിഞ്ഞ തവണ സുരേന്ദ്രൻ പരാജയപ്പെട്ടത്.
Discussion about this post