തിരുവനന്തപുരം: കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കാൻ ശോഭാ സുരേന്ദ്രൻ സമ്മതം അറിയിച്ചതോടെ ബിജെപി പ്രവർത്തകർ ആവേശത്തിൽ. കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടമാണെന്ന ശോഭയുടെ വാക്കുകൾ പാർട്ടിക്ക് നൽകുന്ന ഊർജ്ജത്തിന്റെ തെളിവാകുകയാണ് കേരളത്തിലാകമാനമുള്ള ബിജെപി പ്രവർത്തകരുടെ ആവേശം.
പാർട്ടി നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത് അത് അനുസരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയിൽ അഭിപ്രായവ്യതാസങ്ങളോ ചേരിതിരിവോ ഇല്ലെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.
കടകംപള്ളി സുരേന്ദ്രൻ കേരളത്തിലെ വിശ്വാസികളെ വഞ്ചിച്ച മന്ത്രിയാണ്. ആ കടകംപള്ളി വീണ്ടും മത്സരരംഗത്തേക്ക് വരുമ്പോൾ ബിജെപി നേതൃത്വം മുന്നോട്ട് വെക്കുന്ന ആവശ്യത്തിന്റെ പ്രാധാന്യം തനിക്ക് വ്യക്തമായി ബോദ്ധ്യപ്പെടുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.
ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് താന്‍ സംസാരിച്ചിരുന്നു. ബി ജെ പിയിലോ മുന്നണിയിലോ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.










