തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കി ബിജെപി ബഹുദൂരം മുന്നിൽ. കുപ്രചാരണങ്ങളെയും മാധ്യമ വേട്ടകളെയും പിന്നിലാക്കി ചിട്ടയായ പ്രവർത്തനമാണ് പാർട്ടി നടത്തുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലെയും പ്രചാരണ യോഗങ്ങളിലെ ജനപങ്കാളിത്തം ഇതിന് തെളിവാണ്.
തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ബിജെപി ദേശീയ നേതാക്കൾ വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി 30 മുതല്‍ ഏപ്രില്‍ 2 വരെ കേരളത്തില്‍ പര്യടനം നടത്തും. ഇതിനിടെ കന്യാകുമാരിയിലും അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നൽകും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24, 25, ഏപ്രില്‍ 3 തീയതികളില്‍ കേരളത്തിൽ പ്രചാരണം നയിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ 27നും 31നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 27നും കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നടി ഖുഷ്ബു എന്നിവര്‍ 28നും നടി വിജയശാന്തി 21 മുതല്‍ 31 വരെയും കേരളത്തില്‍ പ്രചാരണം നടത്തും.
Discussion about this post